Advertisement

ട്രെയിനിന് മുകളില്‍ തെങ്ങ് വീണു; കോഴിക്കോട് കൊയിലാണ്ടിയില്‍ ഗതാഗതം തടസപ്പെട്ടു

July 14, 2021
1 minute Read

ശക്തമായ കാറ്റില്‍ ട്രെയിന് മുകളില്‍ തെങ്ങുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കൊല്ലത്താണ് സംഭവം. ഇന്നു വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് പിഴുത് വീഴുകയായിരുന്നു. റെയില്‍വെ വൈദ്യുതി ലൈനിന് മുകളിലൂടെയാണ് തെങ്ങ് വീണത്.

ഇതേ തുടര്‍ന്ന് കോഴിക്കോട് – കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തൊട്ടടുത്ത ട്രാക്കില്‍ ഗുഡ്സ് ട്രെയിന്‍റെയും യാത്ര മുടങ്ങി. റെയില്‍വെ ഇലട്രിക് ലൈനിലാണ് തെങ്ങ് വീണത്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെങ്ങ് മുറിച്ച്‌ മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അതേസമയം കോഴിക്കോടിന്‍റെ കിഴക്കന്‍ മലയോര മേഖലയിലെ വിവിധ ഇടങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. ഇതേത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top