ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയെന്ന ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി

ലോക്ഡൗൺ കാലത്തെ ലക്ഷദ്വീപിലെ ഭരണകൂടത്തിന്റെ നടപടികളിൽ തൃപ്തികരമാണെന്ന് ഹൈക്കോടതി. ദ്വീപിൽ ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി. ഭക്ഷ്യക്ഷാമം ഉണ്ടെന്നും ഭക്ഷ്യകിറ്റ് ആവശ്യപ്പെട്ടുമുള്ള എസ്.കെ.എസ്.എസ്.എഫിന്റെ ഹർജി ഹൈക്കോടതി തീർപ്പാക്കി.
ദ്വീപിലെ പ്രധാന വരുമാന മാർഗം മത്സ്യബന്ധനമാണ്. ലോക്ഡൗൺ പൂർണ്ണമായിരുന്നതിനാൽ മത്സ്യബന്ധനമടക്കം നടന്നിരുന്നില്ല. അതുകൊണ്ട് തന്നെ ദ്വീപ് നിവാസികളുടെ ഉപജീവനമടക്കം വലിയ പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിൽ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കൈത്താങ്ങില്ല. അതുകൊണ്ട് തന്നെ പണമടക്കം ആളുകൾക്ക് നൽകണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
അതേസമയം, ഭരണകൂടത്തിന്റെ പ്രവർത്തനത്തിൽ തൃപ്തിയുണ്ടെന്ന് അറിയിച്ച കോടതി ഭക്ഷ്യ ലഭ്യത ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
Story Highlights: High Court Kerala, Lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here