ഇമാമുൽ ഹഖിന്റെ കുറ്റി പിഴുത് പാർക്കിൻസണിന്റെ അത്ഭുത പന്ത്; വിഡിയോ

പാകിസ്താനെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ടിൻ്റെ രണ്ടാം നിര ടീം തൂത്തുവാരിയിരുന്നു. ബെൻ സ്റ്റോക്സിൻ്റെ നായകത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നിൽ മൂന്ന് കളിയും വിജയിച്ച് കിരീടം ചൂടി. മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 331 റൺസ് എടുത്തിട്ടും പാകിസ്താണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാനായില്ല. കളിയിൽ ഇംഗ്ലണ്ടിൻ്റെ ലെഗ് ബ്രേക്ക് ബൗളറായ മാത്യു പെർകിൻസൺ എറിഞ്ഞ ഒരു പന്താണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്.
പാക് ഓപ്പണർ ഇമാമുൽ ഹഖിനെ കീഴടക്കിയ പന്താണ് ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുന്നത്. ഇംന്നിംഗ്സിലെ 26ആം ഓവറിലായിരുന്നു അത്ഭുത ഡെലിവറിയുടെ പിറവി. ഓവറിലെ അഞ്ചാം പന്താണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത പന്ത് സ്പിൻ ചെയ്ത് ഇമാമുൽ ഹഖിൻ്റെ മിഡിൽ സ്റ്റമ്പ് പിഴുതു. 12.1 ഡിഗ്രിയിലാണ് പന്ത് സ്പിൻ ചെയ്തത്. ഫ്രണ്ട് ഫൂട്ടിൽ പ്രതിരോധിക്കാൻ ഇമാം ശ്രമിച്ചെങ്കിലും ബാറ്റിനും പാഡിനും ഇടയിലൂടെ പന്ത് ബെയിൽസ് തെറിപ്പിക്കുകയായിരുന്നു. 56 റൺസെടുത്ത് നിൽക്കെയാണ് പാർക്കിൻസൺ ഇമാമുൽ ഹഖിനെ പുറത്താക്കിയത്.
മത്സരത്തിൽ 3 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. പാകിസ്താൻ മുന്നോട്ടുവച്ച 332 റൺസ് വിജയലക്ഷ്യം 48 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ജെയിംസ് വിൻസ് (102) ലൂയിസ് ഗ്രിഗറി (77) എന്നിവരാണ് ഇംഗ്ലണ്ടിനെ മികച്ച വിജയത്തിലെത്തിച്ചത്.
Story Highlights: Matt Parkinson shatters Imam-ul-Haq’s stumps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here