Advertisement

കൗണ്ടി ക്രിക്കറ്റിൽ 6 വിക്കറ്റ് നേട്ടവുമായി അശ്വിൻ

July 14, 2021
1 minute Read
Ashwin six wicket County

കൗണ്ടി ക്രിക്കറ്റിൽ 6 വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ. സോമർസെറ്റിനെതിരെ സറേയ്ക്ക് വേണ്ടിയാണ് അശ്വിൻ്റെ പ്രകടനം. സോമർസെറ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ വെറും 27 റൺസ് വഴങ്ങിയാണ് അശ്വിൻ 6 വിക്കറ്റ് വീഴ്ത്തിയത്. അശ്വിൻ്റെ തകർപ്പൻ പ്രകടനത്തിൽ സോമർസെറ്റ് രണ്ടാം ഇന്നിംഗ്സിൽ 69 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.

ആദ്യ ഇന്നിംഗ്സിലും രണ്ടാം ഇന്നിംഗ്സിലും അശ്വിൻ തന്നെയാണ് സറേയുടെ ബൗളിംഗ് ഓപ്പൺ ചെയ്തത്. ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിംഗ്സിൽ സ്റ്റീവൻ ഡേവീസിനെ പുറത്താക്കിയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. ടോം ലാമോൺബി, ജെയിംസ് ഹിൽഡ്റെത്ത്, ജോർജ് ബാർലെറ്റ്, റോളോഫ് വാൻ ഡെർ മെർവെ, ബെൻ ഗ്രീൻ എന്നിവരാണ് ഇന്ത്യൻ താരത്തിൻ്റെ ഇരയായി മടങ്ങിയത്. സോമർസെറ്റിൻ്റെ ബാക്കിയുള്ള 4 വിക്കറ്റുകൾ ഡാനിയൽ മോറിയാാർട്ടി വീഴ്ത്തി.

ആദ്യ ഇന്നിംഗ്സിൽ 429 റൺസെടുത്ത സോമർസെറ്റിനു മറുപടിയുമായി ഇറങ്ങിയ സറേ 240 റൺസ് മാത്രം എടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ 259 വിജയലക്ഷ്യവുമായി ഇറങ്ങിയ സറേ നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എടുത്തിട്ടുണ്ട്.

Story Highlights: R Ashwin bags six-wicket haul in County cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top