Advertisement

‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ

January 10, 2025
1 minute Read

ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷ അല്ല. ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിലെ പരിപാടിക്ക് ഇടയിൽ ആണ് ആശ്വിന്റെ പരാമർശം.

ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പോരാടിയതിന്‍റെ നീണ്ട ചരിത്രമുള്ള സംസ്ഥാനമാണ് തമിഴ്നാട്. സ്കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന നിര്‍ദേശത്തിനെതിരെ 1930-40കളില്‍ തന്നെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ഉയര്‍ന്നിട്ടുണ്ട്.

ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള വിദ്യാർത്ഥികളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് തോന്നി. ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞു. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്.

വിദ്യാര്‍ത്ഥികളായിരിക്കുന്നവര്‍ ജീവിതകാലം മുഴുവന്‍ വിദ്യാര്‍ത്ഥികളാവണം. പുതുതായി ഒന്നും പഠിക്കുന്നില്ലെങ്കില്‍ നിങ്ങളെ പിന്നെ അലമാരയില്‍ എടുത്തവെക്കാന്‍ മാത്രമെ ഉപകരിക്കുവെന്നും അശ്വിന്‍ പറഞ്ഞു.

എതെങ്കിലും എഞ്ചിനീയര്‍മാര്‍ എന്നോട് പറയുകയാണ് നീ ഒരിക്കലും ക്യാപ്റ്റനാവില്ല എന്ന്, അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഞാനതിന് വേണ്ടി കഠിനാധ്വാനം ചെയ്തേനെ. ജീവിതത്തില്‍ എല്ലായ്പ്പോഴും നമ്മള്‍ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കണം.

ഒരിക്കലും ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. ആരെങ്കിലും എന്നോട് നിനക്ക് ക്യാപ്റ്റനാവാനുള്ള കഴിവില്ലെന്ന് പറ‍ഞ്ഞാല്‍ ഞാനതിന് വേണ്ടി ശ്രമിക്കുമായിരുന്നു.

എന്നാല്‍ എന്നെ ക്യാപ്റ്റനാക്കാം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കതിലുള്ള താല്‍പര്യം നഷ്ടമാകും. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പക്കുള്ള ടീമിന്‍റെ ഭാഗമായിരുന്ന അശ്വിന്‍ രണ്ടാം ടെസ്റ്റിനുശേഷം അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Story Highlights : R Ashwin Statement About Hindi Language

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top