ഇടമലയാറില്‍ ആദിവാസികളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍

എറണാകുളം കോതമംഗലം- ഇടമലയാര്‍ വനത്തില്‍ കുടില്‍ കെട്ടാന്‍ ശ്രമിച്ച ആദിവാസി കോളനിക്കാരുടെ പുനരധിവാസം അനിശ്ചിതത്തില്‍ തുടരുന്നു. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത് വരെ ഇടമലയാറില്‍ നിന്ന് ഒഴിയില്ലെന്നാണ് കോളനിക്കാരുടെ നിലപാട്. അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറ അറാക്കപ്പ് കോളനിയില്‍ നിന്നുള്ള 39 പേരാണ് കഴിഞ്ഞ ദിവസം ഇടമലയാര്‍ വൈശാലി ഗുഹയ്ക്കു സമീപം കുടില്‍ കെട്ടി താമസിക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ സംഭവം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടില്‍ കെട്ടി താമസിക്കാന്‍ ശ്രമിച്ചവരെ തടഞ്ഞിരുന്നു. ഇതോടെയാണ് ആദിവാസി കോളനിക്കാര്‍ പ്രതിഷേധം ആരംഭിച്ചത്. വാസയോഗ്യമായ സ്ഥലത്തേക്ക് മാറാന്‍ നടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. സമരം ഒരാഴ്ച പിന്നിട്ടു.
അതേസമയം വാസയോഗ്യമല്ലാത്ത ഊരില്‍ നിന്ന് പലായനം ചെയ്ത ആദിവാസി സമൂഹത്തെ സംരക്ഷിക്കാന്‍ തയാറാവാത്ത സര്‍ക്കാര്‍ നഗ്‌നമായ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ആരോപിച്ചു അടച്ചുറപ്പുള്ള വീടോ, വഴിയോ ഇല്ലാത്തതും ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലനില്‍ക്കുന്നതിനാലാണ് അറാക്കപ്പ് കോളനിയിയിലേക്ക് പോകാന്‍ ഇവര്‍ മടിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് കാട്ടി കളക്ടര്‍ക്കും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
Story Highlights: adivasi, idamalayar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here