അൽ ഖ്വെയ്ദ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന 3 പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ

അൽ ഖ്വെയ്ദ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്ന 3 പേർ ഉത്തർപ്രദേശിൽ അറസ്റ്റിൽ. അൽ ഖ്വെയ്ദ തീവ്രവാദിയായ അൻസാർ ഘസ്വത്തുൽ ഹിന്ദ് എന്നയാളുമായി ബന്ധമുള്ള മൂന്ന് പേരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ലക്നൗവിലെ വസീർഗഞ്ചിൽ താമസിക്കുന്ന ഷക്കീൽ, മുസഫ്ഫർ നഗർ സ്വദേശി മുഹമ്മദ് മുഷ്തഖീം, ഹൈദർഗഞ്ച് സ്വദേശി മുഹമ്മദ് മൊയ്ദ് എന്നിവരാണ് അറസ്റ്റിലായത്.
ഈ മാസം 11ന് രണ്ട് പേരെക്കൂടി ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അവർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി എടിഎസ് അറിയിച്ചു. ചാവേർ സ്ഫോടനങ്ങൾക്കും ഇവർ പദ്ധതിയിട്ടിരുന്നു. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15നോടനുബന്ധിച്ച് ആക്രമണങ്ങൾ നടത്താനായിരുന്നു ശ്രമം. ലക്നൗ ഉൾപ്പെടെയുള്ള പട്ടണങ്ങളിൽ ഇവർ നോട്ടമിട്ടിരുന്നു എന്നും എടിഎസ് വ്യക്തമാക്കി.
Story Highlights: Three Suspected Al Qaeda Terrorists Arrested In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here