കൊല്ലത്ത് കിണറില്‍ കുടുങ്ങിയ നാല് പേരും മരിച്ചു

കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ കിണറില്‍ കുടുങ്ങിയ നാല് പേരും മരിച്ചു. കിണറില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തിയിരുന്നു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹായിക്കാനിറങ്ങിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനും കുഴഞ്ഞുവീണു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. സോമരാജന്‍ (56), രാജന്‍ (36), മനോജ് (34) എന്നിവരാണ് മരിച്ചത്. വാവ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു.
കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം നേരിട്ട തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. രണ്ട് പേര്‍ കുടുങ്ങിയപ്പോള്‍ രണ്ട് പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസം തടസം നേരിട്ട തൊഴിലാളികളുടെ നില അതീവ ഗുരുതരമായിരുന്നു. ആദ്യ ഘട്ടത്തില്‍ ഒരാള്‍ മാത്രമാണ് കിണറില്‍ ഇറങ്ങിയത്. കിണറിലെ ചെളി കോരി മാറ്റുന്നതിനെയാണ് സംഭവം. നൂറടി താഴ്ചയുള്ള കിണറില്‍ ഒരാള്‍ക്ക് മാത്രമേ താഴ്ഭാഗത്ത് ഇറങ്ങി നില്‍ക്കാനാവുമായിരുന്നുള്ളൂ.
Story Highlights: kollam, well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here