ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ് പ്രതി ആശുപത്രിയില്‍ ചികിത്സ തേടി

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ പതിനൊന്നാം പ്രതിയായ പി എസ് ജയപ്രകാശ് ആശുപത്രിയില്‍ അഡ്മിറ്റായി. മുന്‍ ഐബി ഉദ്യോഗസ്ഥനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെന്നാണ് വിശദീകരണം. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ അറസ്റ്റ് ഉണ്ടായേക്കാമെന്നാണ് സൂചന.
പി എസ് ജയപ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. നിലവില്‍ കേസ് സിബിഐ അന്വേഷിക്കുകയാണ്. രണ്ട് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ഇതുവരെ ജയപ്രകാശോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല.
Story Highlights: isro conspiracy case, intelligence bureau
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here