നിയമസഭ കയ്യാങ്കളി കേസ്; സർക്കാരിന് മുഖത്തേറ്റ ഏറ്റവും വലിയ തിരിച്ചടി; കെ സുരേന്ദ്രൻ

നിയമസഭ കയ്യാങ്കളി കേസ് സർക്കാരിന് മുഖത്തേറ്റ ഏറ്റവും വലിയ തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ തീരുമാനം പുന:പരിശോധിക്കണം. ഖജനാവിലെ പണമെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നത്. കേസ് അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം നിയമസഭയിലെ കൈയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ സുപ്രീം കോടതി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വിമര്‍ശിച്ചിരുന്നു. നിയമസഭയിലെ കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമസഭ പരിശോധിക്കേണ്ടതാണെന്നായിരുന്നു കേരളത്തിനായി ഹാജരായ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചത്. ഇതിന് പിന്നാലെയാണ് ജസ്റ്റിസ് രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എ തോക്കെടുത്ത് വെടിവെച്ചാല്‍ സഭയ്ക്കാണ് അതില്‍ പരമാധികാരം ഉണ്ടാവുകയെന്നും ചന്ദ്രചൂഢ് ചോദിച്ചു.
പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഹര്‍ജിയാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സഭയിലെ വസ്തുക്കള്‍ നശിപ്പിച്ച കേസില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. എംആര്‍ ഷാ കൂടി അടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here