Advertisement

കനത്ത മഴയിലും പ്രളയത്തിലും ജർമനിയിൽ 19 മരണം; നിരവധി പേരെ കാണാതായി

July 15, 2021
Google News 1 minute Read

കനത്ത മഴയിലും പ്രളയത്തിലും ജർമനിയിൽ വ്യാപക നാശ നഷ്ടം. ഇത് വരെ 19 പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക വിവരം. വെള്ളപ്പൊക്കത്തിൽ കാറുകൾ ഒഴുകി പോകുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ അനേകം പേർ വീടുകളുടെ മേൽക്കൂരയിൽ കുടുങ്ങിയിട്ടുണ്ട്.

പടിഞ്ഞാറൻ പ്രവിശ്യയായ യൂസ്‌കിര്‍ഷെനില്‍ മാത്രം എട്ട് പേര്‍ മരിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും മരിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രക്ഷ തേടി വീടുകളുടെ ടെറസില്‍ അഭയം പ്രാപിച്ച അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രദേശത്ത് ആറോളം വീടുകള്‍ പൂര്‍ണമായും തകർന്നു.

പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായതിനാൽ മരണ സംഖ്യ ഉൾപ്പെടെയുള്ള നാശ നഷ്ടങ്ങൾ ഇനിയും ഉയരാനാണ്‌ സാധ്യതയെന്ന് അധികൃതർ അറിയിച്ചു. റൈൻ സീഗ് പ്രവിശ്യയിലെ സ്റ്റെയിന്‍ബാഷല്‍ ഡാം തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്റർനെറ്റ്, ഫോൺ ബന്ധം താറുമാറായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.

Story Highlights: heavy rain and flood in western germany

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here