Advertisement

ഫ്ലാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

July 15, 2021
Google News 0 minutes Read

ഫ്ലാറ്റ് നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. കടവന്ത്ര വിദ്യാനഗറിലായിരുന്നു സംഭവം. നിർമാണത്തിലിരിക്കുന്ന ഫ്ലാറ്റിന്റെ കോൺക്രീറ്റ് അടർന്ന് വീണാണ് അപകടമുണ്ടായത്. കോൺക്രീറ്റ് ബീം പൊട്ടിവീണപ്പോൾ നാല് തൊഴിലാളികൾ മാറിക്കളഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി.

ബംഗാൾ സ്വദേശി സഞ്ജീവ് സിംഗാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 14 നിലക്കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത് കെട്ടിടത്തിന്റെ പതിനാലാം നിലയിൽ ജോലി ചെയ്‌ത്‌ കൊണ്ടിരിക്കെ കോൺക്രീറ്റ് സഞ്ജീവിന്റെ മുകളിലേക്ക് അടർന്ന് വീഴുകയായിരുന്നു. ഫയർ ഫോഴ്‌സും പോലീസുമെത്തിയാണ് അദ്ദേഹത്തിൻറെ മൃതദേഹം കെട്ടിടത്തിന് താഴെ എത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here