Advertisement

ഗുരുവായൂരിൽ ഭക്തജനങ്ങള്‍ക്ക് പ്രവേശനമില്ല , ദിവസം 80 വിവാഹങ്ങൾ വരെ നടത്താന്‍ അനുമതി

July 15, 2021
0 minutes Read

ഗുരുവായൂർ ക്ഷേത്രത്തിനകത്തേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. അതേസമയം, ഒരു ദിവസം 80 വിവാഹങ്ങൾ വരെ നടത്താന്‍ അനുമതിയുണ്ട്. ഒരു വിവാഹ സംഘത്തിൽ 10 പേർക്ക് പങ്കെടുക്കാനാണ് അനുമതി. വാഹനപൂജ നടത്താനും അനുമതിയുണ്ട്.

തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനും ഇന്നലെ അനുമതി നല്‍കിയിരുന്നു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നൽകിയത്. കടുത്ത നിയന്ത്രണങ്ങളെത്തുടർന്ന് കഴിഞ്ഞ തവണ ഒരു ആന മാത്രമാണ് ആനയൂട്ടിൽ പങ്കെടുത്തത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തുക.ക്ഷേത്ര ഭാരവാഹികൾക്കും ആന പാപ്പാന്മാർക്കും മാത്രമാകും പ്രവേശനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top