Advertisement

സി.കെ. ജാനുവിന് കോഴ കൊടുത്ത കേസിൽ തെളിവ് ശേഖരിച്ച് ക്രൈം ബ്രാഞ്ച്

July 15, 2021
Google News 0 minutes Read

സി.കെ. ജാനുവിന് കോഴ കൊടുത്ത കേസിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് ക്രൈം ബ്രാഞ്ച്. ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രൻ സി. കെ. ജാനുവിന് കോഴ നൽകിയെന്ന കേസിലായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം തിരുവനന്തപുരത്തെ ഹൊറൈസൺ ഹോട്ടലിൽ തെളിവെടുപ്പ് നടത്തിയത്. ഏകദേശം 7 മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പിന് ശേഷമാണ് ഈ കേസിലെ കൂടുതൽ വിവരണങ്ങൾ പുറത്ത് വന്നിരിക്കുന്നത്. സി കെ ജാനുവിന്‍റെ പാർട്ടിയായ ജെ.ആർ.പി. യുടെ നേതാവ് പ്രകാശൻ മൊറാഴയെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ചാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്.

നിലവിൽ ഹോട്ടൽ ജീവനക്കാരുടെ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മാർച്ച് ഏഴിന് ഹോട്ടലിൽ കെ. സുരേന്ദ്രൻ എത്തിയതായി ഹോട്ടൽ ജീവനക്കാർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. സി.കെ. ജാനുവും അന്നേ ദിവസം ഹോട്ടലിൽ ഉണ്ടായിരുന്നതായും മൊഴി നൽകി.

ഹോട്ടലിലെ സന്ദർശക രജിസ്റ്ററിലേ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങൾ അടങ്ങുന്ന എൻ.വി.ആർ. ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇത് വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ.

സ്ഥാനാർത്ഥിയാകാനായി ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്നായിരുന്നു ആരോപണമുയർന്നത്. ഇതിൽ ആദ്യ ഗഡുവായ ലക്ഷം കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണെന്നായിരുന്നു ജെ.ആർ.പി. മുൻ നേതാവായിരുന്ന പ്രസീതയുടെ  വെളിപ്പെടുത്തൽ. ഇതേ തുടർന്നാണ് പ്രകാശൻ മൊറാഴയെ ഹോട്ടലിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്.

പണം കൈമാറിയെന്ന് ആരോപണമുണ്ടായ ഹോം സ്റ്റേയിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച്‌ സംഘം തെളിവെടുപ്പ്‌ നടത്തിയിരുന്നു. പ്രസീദ അഴീക്കോടുമായാണ്‌ ഹോം സ്റ്റേയിൽ അന്വേഷണ സംഘം അന്ന് തെളിവെടുപ്പ് നടത്തിയത്. കെ. സുരേന്ദ്രന്‍റെ നിർദ്ദേശപ്രകാരം ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ 25 ലക്ഷം കൈമാറിയ സ്ഥലമെന്ന് സാക്ഷിമൊഴികളിലുള്ള ഹോം സ്റ്റേയിലായിരുന്നു അന്നത്തെ തെളിവെടുപ്പ്‌. പൂജാ ദ്രവ്യമെന്ന രീതിയിൽ  പണം നൽകിയ കാര്യങ്ങൾ അന്വേഷണ സംഘത്തോട്‌ പ്രസീദ വീണ്ടുമാവര്‍ത്തിച്ചിരുന്നു. നിലവിൽ  സാക്ഷിമൊഴികൾ പൂർത്തീകരിച്ചതിന്‌ ശേഷം പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ്‌ അന്വേഷണ സംഘത്തിന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here