Advertisement

പരീക്ഷ പേപ്പര്‍ കാണാതായ സംഭവം; ഗവര്‍ണര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കും

July 15, 2021
1 minute Read
kalady university

കാലടി സംസ്‌കൃതം സര്‍വകലാശാലയിലെ പരീക്ഷാ പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥികള്‍. വിഷയത്തെ കുറിച്ച് പ്രതികരിക്കാനോ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനോ അധ്യപകര്‍ തയാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജനുവരിയില്‍ നടന്ന പി ജി സംസ്‌കൃതം സാഹിത്യത്തിലെ 276 ഉത്തരക്കടലാസുകളാണ് കാണാതായത്. സംഭവം ഗുരുതര വീഴ്ചയെന്ന് വ്യക്തമാക്കിയ സര്‍വകലാശാല അടിയന്തര നടപടികളിലേക്ക് കടക്കുന്നതിന് പിന്നാലെയാണ് ആശങ്കയറിയിച്ച് വിദ്യാര്‍ത്ഥികള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരക്കടലാസുകള്‍ കാണാതായ സാഹചര്യത്തില്‍ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകുമോ എന്നും തുടര്‍ വിദ്യാഭ്യാസത്തെ ഇത് ബാധിക്കുമോ എന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും വിദ്യാര്‍ത്ഥികള്‍ ട്വന്റിഫോറിനോട് പറഞ്ഞു. അതേ സമയം ഉത്തരക്കടലാസുകള്‍ കാണാതായ സാഹചര്യത്തില്‍ പുന: പരീക്ഷ നിശ്ചയിച്ചാല്‍ അതിനോട് സഹകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

സംഭവത്തില്‍ വീഴ്ച വരുത്തിയ പരീക്ഷ ചുമതലയുള്ള ചെയര്‍മാന്‍ കെ എ സംഗമേഷനെ ഇന്നലെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. സിന്റിക്കേറ്റിന്റെ പരീക്ഷ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ ഉപസമിതിയുടെ അന്വേഷണവും നടക്കുന്നുണ്ട്. 30ന് ചേരുന്ന സിന്റിക്കേറ്റിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സമിതിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Story Highlights: anwer sheet, missing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top