Advertisement

ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പ്രതിഷേധവും മന്ത്രിസഭാ യോഗം പരിഗണിച്ചില്ല

July 15, 2021
0 minutes Read

ലോക്ക്ഡൗൺ നിയന്ത്രണങ്ങളും അതിനെതിരെ ഉയരുന്ന പ്രതിഷേധവും മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. നിയന്ത്രണങ്ങളില്‍ ഇളവുവേണമെന്ന ആവശ്യം വ്യാപാരി വ്യവസായികളുള്‍പ്പെടെയുള്ളവരില്‍ നിന്ന് ഉയരുന്നതിനാല്‍ ഇക്കാര്യം മന്ത്രിസഭ ചര്‍ച്ചചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

നാളെ കൊവിഡ് അവലോകനയോഗം ചേരുകയാണെങ്കില്‍ അതില്‍ ഇക്കാര്യം പരിഗണിക്കാനാണ് സാധ്യത. സാധാരണ കൊവിഡ് അവലോകനയോഗത്തിലുയരുന്ന അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയാണ് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.

പെരുന്നാള്‍ പ്രമാണിച്ച് എന്തെങ്കിലും ഇളവുകള്‍ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നെങ്കിലും ഇതിലും യോഗത്തില്‍ തീരുമാനം എടുത്തില്ല. അവലോകന യോഗത്തിലാണ് ഇക്കാര്യത്തിലും തീരുമാനം ഉണ്ടാവുക. ടിപിആര്‍ പരിഗണിച്ച് മാത്രം ഇളവുകള്‍ നല്‍കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top