മതം മാറാൻ ഭാര്യയും കുടുംബവും നിർബന്ധിക്കുന്നു; കോടതിയെ സമീപിച്ച് യുവാവ്

മതം മാറാൻ ഭാര്യയും കുടുംബവും നിർബന്ധിക്കുന്നുവെന്ന പരാതിയുമായി സിഖ് യുവാവ്. തന്നെയും പ്രായപൂർത്തിയാകാത്ത തന്റെ മകനെയും മതം മാറ്റാൻ ശ്രമിക്കുന്നുവെന്നാണ് യുവാവിൻറെ പരാതി. യുവവിൻറെ പരാതിയെ തുടർന്ന് ജൂലൈ 20 ന് കേസ് കോടതിയിൽ പരിഗണിക്കുമ്പോൾ ഹാജരാകണമെന്ന് അറിയിച്ച് കൊണ്ട് ഭാര്യക്കും കുടുംബത്തിനും കോടതി നോട്ടീസ് അയച്ചു.
2008 ൽ ചണ്ഡീഗഡിലെ ഒരു ജ്വല്ലറിയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സ്റ്റോർ മാനേജരായി ജോലി ചെയ്തിരുന്ന യുവാവിനോട് സെയിൽസ് ഗേളായ യുവതി വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു.
ഇരുവരും രണ്ട് വ്യത്യസ്ത മതസ്ഥരായതിനാൽ യുവാവ് വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ഒരിക്കലും തന്റെ മതവിശ്വാസങ്ങള്‍ക്ക് എതിരെ നില്‍ക്കുകയോ മതം മാറാന്‍ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നാണ് യുവതി വാക്ക് നല്‍കിയിരുന്നത്.
വാക്ക് തെറ്റിച്ച ഭാര്യയുടെ കുടുംബം വിവാഹം കഴിഞ്ഞത് മുതല്‍ മതം മാറാന്‍ നിര്‍ബന്ധിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. 2008-ല്‍ ഇതേത്തുടര്‍ന്ന് നാടുവിട്ട ശേഷം ഡൽഹിയിലാണ് യുവാവ് താമസിച്ചിരുന്നത്. പിന്നീട് പഞ്ചാബിലേക്ക് തിരികെയെത്തി നാല് വർഷത്തോളം അമൃത്‌സറില്‍ താമസിച്ചു.
തങ്ങള്‍ക്ക് ഒരു മകന്‍ ജനിച്ചപ്പോള്‍ കുഞ്ഞിനെ ഭാര്യയുടെ മതത്തിലേക്ക് ചേര്‍ക്കാനും ഭാര്യയും കുടുംബവും ശ്രമിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഭാര്യ തന്നെ ഇസ്ലാം മതം സ്വീകരിക്കാൻ നിര്‍ബന്ധിക്കുന്നതെന്നും പലപ്പോഴും പരിഹസിക്കപ്പെട്ടുവെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here