ഇന്ത്യൻ ക്യാമ്പിൽ കൊവിഡ് ബാധ ഉയരുന്നു; ഒരു സ്റ്റാഫ് അംഗത്തിനു കൂടി വൈറസ് ബാധ

ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ഇന്ത്യൻ ടീമിൽ കൊവിഡ് ബാധ ഉയരുന്നു. ടീമിലെ സപ്പോർട്ട് സ്റ്റാഫിൽ പെട്ട ഒരാൾക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയ മറ്റ് മൂന്ന് സ്റ്റാഫ് അംഗങ്ങൾ ഐസൊലേഷനിലാണ്. നേരത്തെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ഒരു സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് പോസിറ്റീവായിരുന്നു. മറ്റൊരു താരത്തിനു കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് നെഗറ്റീവായി.
കൊവിഡ് ബാധിതനായ പന്ത് ക്വാറൻ്റീനിൽ കഴിയുകയാണ്. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം താരം ഡറമിൽ ഇന്ത്യൻ ടീമിനൊപ്പം ചേരും. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് നടക്കുന്ന പരിശീലന മത്സരത്തിൽ താരം പങ്കെടുക്കില്ല. ഈ മാസം 18ന് പന്തിനെ വീണ്ടും കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും.
ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.
Story Highlights: Team India support staff member test Covid positive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here