കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 30 പേര്‍ കിണറ്റില്‍ വീണു; 4 മരണം

മധ്യപ്രദേശിലെ വിദിഷയില്‍ 30 പേര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തിൽ മരണം 4 ആയി. 19 പേരെ രക്ഷപ്പെടുത്തി. 10 പേര്‍ക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ ഒരുമിച്ച് കിണറ്റില്‍ വീണത്.
വിദിഷ ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച് ബസോദ എന്ന സ്ഥലത്ത് ഇന്നലെ രാത്രിയാണ് സംഭവം. കിണറിന് മുകളിലെ മേല്‍ക്കൂര തകര്‍ന്നതാണ് അപകടകാരണമെന്ന് അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവരില്‍ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി.

ബന്ധപ്പെട്ടവരുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഉന്നതതല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here