Advertisement

സിക, ഡെങ്കിപ്പനി പ്രതിരോധം; എല്ലാ ജില്ലകളിലും ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദേശം

July 16, 2021
1 minute Read

സിക, ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കാൻ സർക്കാർ. എല്ലാ ജില്ലകളിലും ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ നിർദേശം നൽകി. ആരോഗ്യ, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊവിഡിനൊപ്പം സികയും, ഡെങ്കിപ്പനിയും പടർന്നുപിടിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. എല്ലാ ജില്ലകളും പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി. മൈക്രോ കണ്ടെയ്ൻമെന്റ് ഫലപ്രദമായി നടപ്പാക്കണമെന്നും യോഗത്തിൽ നിർദേശമുയർന്നു. വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും.

സംസ്ഥാനത്ത് കൊവിഡിനൊപ്പം സികയും വ്യാപകമാകുന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളിയായിരിക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ 28 പേർക്കാണ് സിക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെല്ലാം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്.

Story Highlights: Dengue Fever, Zika virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top