Advertisement

ബാഴ്സലോണയിൽ ആദ്യ ക്രിക്കറ്റ് പിച്ച് ഒരുങ്ങുന്നു; പിന്നിൽ ഒരു സംഘം പെൺകുട്ടികൾ

July 16, 2021
Google News 2 minutes Read
Barcelona Cricket Pitch Women

സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ തട്ടകമായ ബാഴ്സലോണയിൽ ആദ്യ ക്രിക്കറ്റ് പിച്ച് ഒരുങ്ങുന്നു. ഒരു കൂട്ടം പെൺകുട്ടികളുടെ ശ്രമഫലമായാണ് ഫുട്ബോൾ നഗരത്തിൽ ക്രിക്കറ്റ് പിച്ച് ഒരുങ്ങുന്നത്. ഇന്ത്യ, പാകിസ്താൻ വംശജരായ പെൺകുട്ടികളാണ് ഇതിനു ചുക്കാൻ പിടിക്കുന്നത്. പിച്ച് നിർമ്മിക്കാനായി 1.2 മില്ല്യൺ യൂറോ ആണ് ചെലവഴിക്കുക.

400ലധികം പേരാണ് പുരുഷ-വനിതാ ക്രിക്കറ്റർമാരായി നഗരത്തിൽ ഉള്ളത്. 25 ടീമുകളും ഉണ്ട്. ഇവർ ഇപ്പോൾ കളിക്കുന്നത് ഒഴിഞ്ഞ പാർക്കിംഗ് സ്ഥലങ്ങളിലും പറമ്പുകളിലുമാണ്. ഇവരിൽ പെട്ട ഏതാനും പെൺകുട്ടികളാണ് ക്രിക്കറ്റ് പിച്ചിനായി ക്യാമ്പയിൻ നടത്തി ലക്ഷ്യം നേടിയെടുത്തത്. പൊതു ഇടങ്ങളിലെ വികസനത്തിനുള്ള 30 മില്ല്യൺ യൂറോ എങ്ങനെ ചെലവഴിക്കണമെന്ന് ബാഴ്സലോണ സിറ്റി ഹാൾ താമസക്കാരോട് അന്വേഷിച്ചിരുന്നു. ഇതേ തുടർന്ന് പെൺകുട്ടികൾ ക്യാമ്പയിൻ നടത്തുകയും ലക്ഷ്യം നേടിയെടുക്കുകയുമായിരുന്നു. ആഴ്ചകൾ നീണ്ട ക്യാമ്പയിനാണ് ഇവർ നടത്തിയത്.

ബാഴ്സലോണയിലെ ഒളിമ്പിക് സ്റ്റേഡിയത്തിന് അരികിലായാണ് പിച്ച് നിർമ്മിക്കുക.

Story Highlights: Barcelona to Build 1st Cricket Pitch Thanks to Campaign By Women Cricketers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here