പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു; സിദ്ദുവിനെതിരെ അമരീന്ദര്‍ സിംഗ് സോണിയ ഗാന്ധിക്ക് കത്തയച്ചു

നവജ്യോതി സിംഗ് സിദ്ദുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കാനുള്ള തീരുമാനത്തെ എതിര്‍ത്ത് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുമെന്ന് അമരീന്ദര്‍ സിംഗ് തുറന്നടിച്ചു.
അതേസമയം പഞ്ചാബിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരിഷ് റാവത്ത് ശനിയാഴ്ച അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തും. പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരു സമുദായത്തില്‍ നിന്ന് വേണ്ടെന്ന നിലപാടിലാണ് അമരീന്ദര്‍ സിംഗ്.ക്യാപ്റ്റനും സിദ്ദുവും ജാട്ട് സിഖ് സമുദായക്കാരാണ്. ക്യാപ്റ്റന്റെ എതിര്‍പ്പോടെ പാര്‍ട്ടി നേതൃത്വം വീണ്ടും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
Story Highlights: panjab congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here