സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസ് പ്രതികള്‍ കേരളം വിട്ടു

കോഴിക്കോട് സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികള്‍ കേരളം വിട്ടു. കേസിലെ മുഖ്യ ആസൂത്രകരായ മാനേജര്‍ ഷബീര്‍, ഉടമയായ പ്രസാദ് എന്നിവരാണ് അന്വേഷണത്തിനിടെ നാടുവിട്ടത്. സമാന്തര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകള്‍ വിദഗ്ധ സംഘം പരിശോധിച്ചു.
ബാംഗ്ലൂരില്‍ വ്യാജ ഐഡികളില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കാന്‍ സംഘത്തെ സഹായിച്ചവരെയും പൊലീസ് തെരയുന്നുണ്ട്. കേസിന്റെ കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളൂരുവിലേക്ക് പുറപ്പെടും.
പ്രവര്‍ത്തനം നിയന്ത്രിച്ചവര്‍ ഇവരാണ്. 713 സിം കാര്‍ഡുകളാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ബംഗളൂരുവിലോ കേരളത്തിന് പുറത്തോ ബന്ധങ്ങളുള്ള സ്ഥലങ്ങളില്‍ ഇവര്‍ ഒളിച്ചു താമസിക്കുകയായിരിക്കാം എന്നാണ് അന്വേഷണ സംഘം കരുതുന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here