ടി20 ലോകകപ്പിന്റെ പുതിയ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച് ഐസിസി, ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍

ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ ഐസിസി പ്രഖ്യാപിച്ചു.ഒക്ടോബറില്‍ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നതാണ് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കുന്ന കാര്യം. ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യയുടെ സ്ഥാനം.
പാകിസ്താനെക്കൂടാതെ ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍, ഗ്രൂപ്പ് എ റണ്ണറപ്പ്, ഗ്രൂപ്പ് ബി വിജയി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. എന്നാല്‍ ഗ്രൂപ്പ് ഒന്നാണ് ടൂര്‍ണമെന്റിലെ മരണഗ്രൂപ്പ്. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, മുന്‍ ജേതാക്കളായ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, ഗ്രൂപ്പ് എയിലെ വിജയികള്‍. ഗ്രൂപ്പ് ബിയിലെ റണ്ണറപ്പ് എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്.
എട്ടു ടീമുകളാണ് സൂപ്പര്‍ 12ലേക്കു യോഗ്യത നേടിയിരിക്കുന്നത്. ശേഷിച്ച നാലു ടീമുകള്‍ യോഗ്യതാ റൗണ്ട് കടന്നായിരിക്കും സൂപ്പര്‍ 12ലേക്കു എത്തുക. യോഗ്യതാ റൗണ്ടില്‍ രണ്ടു ഗ്രൂപ്പുകളിലായി എട്ടു ടീമുകളുണ്ട്. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് നമീബിയ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, സ്‌കോട്ട്‌ലാന്‍ഡ്, പപ്പുവ ന്യുഗ്വിനി, ഒമാന്‍ എന്നിവര്‍ ഗ്രൂപ്പ് ബിയിലും മാറ്റുരയ്ക്കും.
ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായി ടി20 ലോകകപ്പ് അരങ്ങേറുന്നത്. ഈ വര്‍ഷം മാര്‍ച്ച് 20 വരെയുള്ള ഐസിസി റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് ഐസിസി ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here