Advertisement

തമിഴ്‌നാട്ടില്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി

July 16, 2021
1 minute Read

കൂടുതല്‍ ഇളവുകളോടെ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. അന്തര്‍ സംസ്ഥാന പൊതു ഗതാഗതത്തിന് 31 വരെ നിയന്ത്രണമുണ്ട്. ഇളവുകള്‍ ഉണ്ടെങ്കിലും റെസ്റ്റോറന്റുകള്‍, ബാറുകള്‍, സ്‌കൂളുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിം, കാഴ്ചബംഗ്ലാവുകള്‍, തിയേറ്ററുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

അഡ്മിഷന്‍, പാഠപുസ്തക വിതരണം എന്നിവയ്ക്കായി അധ്യാപകര്‍ സ്‌കൂളിലെത്താനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. അതേസമയം, വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി. ഐടിഐ, ഇന്‍ഡസ്ട്രിയല്‍ സ്‌കൂള്‍, ടൈപ്പ് റൈറ്റിംഗ് കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 50 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഇടവേളകളോടെ പ്രവര്‍ത്തിക്കാം.

Story Highlights: lockdown relaxations in tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top