കൊലക്കേസ് പ്രതിക്ക് കേക്ക് നല്‍കി പൊലീസ്; അന്വേഷണത്തിന് ഉത്തരവ്

കൊലക്കേസ് പ്രതിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ പിറന്നാള്‍ കേക്ക് നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ടാഴ്ച മുൻപാണ് സംഭവം. മുതിര്‍ന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്ര നേര്‍ലൈയ്കര്‍ യൂണിഫോമിലാണ് ഡാനിഷ് ഷെയ്ഖ് എന്ന പ്രതിക്ക് കേക്ക് വായില്‍ വച്ച് നല്‍കുന്നത്. വിഡിയോയിൽ ഹാപ്പി ബര്‍ത്ത്‌ഡേ ഡാനിഷ് എന്നൊരാള്‍ പാടുന്നതും കേള്‍ക്കാം.
മുംബൈ ജോഗേശ്വരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. കേക്ക് മുറിച്ചു നല്‍കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കൊലപാതകം അടക്കം നിരവധി കേസുകളാണ് ഡാനിഷിന്റെ പേരിലുള്ളത്. ഇയാളെ നേരത്തെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം വൈറലായതിന് പിന്നാസെ ഡിസിപി മഹേഷ് റെഡ്ഡിയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.
Birthday of MAFIA Don celebrated at Jogeshwari police station.
— Kirit Somaiya (@KiritSomaiya) July 15, 2021
Thackeray Sarkar's Police Crime Branch, Sachin Vaze involve in VASOOLI
Mumbai police takes SUPARI to kill Mansukh Hiran
Home Minister Maharashtra & Commissioner of Police accuses each other of taking Haptas Bribe pic.twitter.com/qcOUTavFGL
അതേസമയം പ്രചരിക്കുന്നത് പഴയ വിഡിയോയാണെന്ന് മഹേന്ദ്ര നേര്‍ലൈയ്കർ ആരോപിക്കുന്നു.
“ചില പൊളിച്ചുനീക്കൽ ജോലികൾ കാണാൻ ഞാൻ ആ സൊസൈറ്റിയിലേക്ക് പോയിരുന്നു. എന്നാൽ അവിടെയുള്ള ചില മുതിർന്ന പൗരന്മാർ എന്നോട് സൊസൈറ്റി ഓഫീസ് കൂടി സന്ദർശിക്കാൻ നിർബന്ധിച്ചു. എവിടെ ഡാനിഷ് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.” – മഹേന്ദ്ര പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here