Advertisement

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ നിലനിൽക്കുമെന്ന വാദത്തിൽ ഉറച്ച് എൻഐഎ

July 16, 2021
1 minute Read

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ നിലനിൽക്കുമെന്ന വാദത്തിൽ ഉറച്ച് എൻഐഎ. സാമ്പത്തിക സുരക്ഷ അപകടത്തിലാക്കുന്ന കള്ളക്കടത്ത് തീവ്രവാദ പ്രവർത്തനമായി കണക്കാക്കാമെന്ന് എൻഐഎ പറയുന്നു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അന്വേഷണ സംഘം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നേരത്തേ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ അതേ കാര്യങ്ങൾ തന്നെയാണ് സത്യവാങ്മൂലത്തിലും ചൂണ്ടിക്കാട്ടുന്നത്. സ്വപ്‌നയുടെ നേതൃത്വത്തിൽ നടന്ന കള്ളക്കടത്ത് ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ അട്ടിമറിക്കുന്നതാണെന്ന് അന്വേഷണ സംഘം പറയുന്നു. യുഎഇയ്ക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും കള്ളക്കടത്ത് നടത്താൻ സ്വപ്‌ന സുരേഷ് പദ്ധതിയിട്ടിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. സ്വപ്‌നയ്ക്ക് തീവ്രവാദത്തിൽ നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം സത്യവാങ്മൂലത്തിലില്ല.

Story Highlights: NIA, Swapna suresh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top