പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു

പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്‍ സിനിമയില്‍ നായകനാകുന്നു. അനില്‍ വി. നാഗേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘തീ’ എന്ന ചിത്രത്തിലാണ് മുഹ്‌സിന്‍ നായകനായി എത്തുന്നത്. സിനിമയില്‍ പത്രപ്രവര്‍ത്തകന്റെ റോളിലാണ് എം.എല്‍.എ. എത്തുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയുടെ പ്രഖ്യാപനം തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടന്നു.
‘വസന്തത്തിന്റെ കനല്‍ വഴികള്‍’ സംവിധാനം ചെയ്ത അനില്‍ വി. നാഗേന്ദ്രന്റെ രണ്ടാമത്തെ ചിത്രമാണ് ‘തീ’. മുഹ്‌സിനൊപ്പം സുരേഷ് കുറുപ്പ്, കരുനാഗപ്പള്ളി എം.എല്‍.എ. സി.ആര്‍. മഹേഷ്, രാജ്യസഭ എം.പി. സോമപ്രസാദ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. സ്‌കൂള്‍ കലോത്സവങ്ങളില്‍ തിളങ്ങിയ സാഗരയാണ് നായിക. ഇന്ദ്രന്‍സ്, പ്രേംകുമാര്‍, അരിസ്റ്റോ സുരേഷ്, ഋതേഷ്, വിനു മോഹന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.
മുന്‍പ് നാടകങ്ങളില്‍ അഭിനയിച്ച പരിചയത്തിലാണ് സിനിമയിലേക്ക് വരുന്നതെന്ന് മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്റെ റോളിലെത്തുന്ന തനിക്ക് നിരവധി വൈകാരിക രംഗങ്ങളും സിനിമയിലുണ്ടെന്ന് മുഹമ്മദ് മുഹ്സിന്‍ പറഞ്ഞു. സംവിധായകന്റെ ആവശ്യപ്രകാരം സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് തന്നെ സിനിമയിലേയ്ക്ക് ക്ഷണിച്ചത്. അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേയ്ക്ക് കടന്ന് വന്നതെന്നും, സംവിധായകന്‍ അനില്‍ നാഗേന്ദ്രന്‍ നന്നായി സഹായിച്ചെന്നും മുഹ്സിന്‍ പറഞ്ഞു.
നിരവധി തവണ ആലോചിച്ച ശേഷമാണ് മുഹ്സിനെ നായകനാക്കാന്‍ തീരുമാനിച്ചത്. നാടകങ്ങളില്‍ അഭിനയിച്ച പരിചയമുണ്ടെന്ന് അറിഞ്ഞിരുന്നു. കുടാതെ തന്റെ കഥാപാത്രത്തിന് പറ്റിയ രൂപമാണ് മുഹ്സിന്റെതെന്നും സംവിധായകന്‍ അനില്‍ നാഗേന്ദ്രന്‍ പറഞ്ഞു.
തിയേറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ ചിലപ്പോള്‍ ഒടിടി പ്ലാറ്റ് ഫോം തെരഞ്ഞെടുക്കേണ്ടി വന്നേക്കാം. ഇതു സംബന്ധിച്ച് തീരമാനിച്ചിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here