ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (07-17-2021)

റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ജയതിലകനെതിരെ നടപടി ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകന് അഡ്വ. സി. ആര് പ്രാണകുമാര്‍. ആര്‍ടിഐ പ്രകാരം മറുപടി നല്കിയ ഉദ്യോഗസ്ഥരോടുള്ള പ്രതികാര നടപടി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. കെപിസിസി ഭാരവാഹി കൂടിയാണ് പ്രാണകുമാര്‍. തിങ്കളാഴ്ച പരാതി നല്‍കിയേക്കും.
മുരിങ്ങൂര്‍ പീഡനാരോപണം; ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്
ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസില്‍ പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്. 2016ല്‍ നടന്ന സംഭവമായതിനാല്‍ പുറമേയ്ക്ക് പരുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരയെ പരിശോധിച്ച് ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
രാജ്യത്ത് 38,079 പുതിയ കോവിഡ് കേസുകൾ; 560 മരണം; രോഗമുക്തി നിരക്ക് 97.31%
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പുതിയ കൊവിഡ് കേസുകളും 560 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ 4,24,025 സജീവ കേസുകലാണ് ഉള്ളത്. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,02,27,792 ആണ്. ആകെ മരണസംഖ്യ 4,13,091 ആയി.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; പൊലീസ് പിടികൂടിയ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പൊലീസ് പിടികൂടിയ പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് കസ്റ്റംസ്. 14 പേരുടെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്. സൂഫിയാന് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി കസ്റ്റംസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. കേരളാ പൊലീസുമായി സഹകരിച്ചാണ് കസ്റ്റംസ് കരിപ്പൂര്‍ കേസ് അന്വേഷിക്കുന്നത്.
കൊവിഡ് അവലോകനയോഗം ഇന്ന് ചേരും; ഓണ ഇളവുകളിൽ തീരുമാനം ഉണ്ടായേക്കും
സംസ്ഥാനത്തെ ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം കൂടുതൽ ഇളവുകളിൽ തീരുമാനം എടുക്കും. കടകൾ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവും, ടിപിആർ മാനദണ്ഡം അശാസ്ത്രീയമാണെന്ന വിമർശനവും യോഗം പരിശോധിക്കും.
ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ ഇന്ന് മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
Story Highlights: news round up, todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here