Advertisement

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ‘ഒരാനുകൂല്യവും നഷ്ടമാകില്ല’; സമൂഹത്തില്‍ ഭിന്നതയുണ്ടാക്കരുതെന്ന് എ വിജയരാഘവന്‍

July 17, 2021
1 minute Read

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെ സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ലീഗിന്റെ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായ പ്രകടനം കേരളം നിരാകരിക്കുമെന്നും ഒരു ആനുകൂല്യവും ആര്‍ക്കും നഷ്ടമാകില്ലെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സര്‍ക്കാര്‍ എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് ജനാധിപത്യപരമായ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഒരു സമുദായത്തിനും കുറയുന്നില്ല. ആരും സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കരുതെന്നും മറ്റൊരു രീതിയില്‍ വിഷയം വഴിതിരിച്ചുവിടരുത്.

യുഡിഎഫിനകത്ത് മുസ്ലിംലീഗാണ് വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ നല്‍കേണ്ടതാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കുഞ്ഞാലിക്കുട്ടിക്ക് എന്ത് അഭിപ്രായവും ആഗ്രഹവും പ്രകടിപ്പിക്കാം. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഭിന്നിപ്പുണ്ടാക്കുന്ന അഭിപ്രായ പ്രകടനം കേരളം നിരാകരിക്കും’. വിജയരാഘവന്‍ പ്രതികരിച്ചു.

Story Highlights: a vijayaraghavan, minority scholorship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top