2023-ലെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനല്‍ ഈസ്റ്റാംബുളില്‍ നടക്കും; പ്രഖ്യാപനവുമായി യുവേഫ

2023-ലെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനല്‍ തുര്‍ക്കിയിലെ ഈസ്റ്റാംബുളില്‍ നടക്കും. ഈസ്റ്റാംബുളിലെ അറ്റാതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തിലാണ് കലാശപോരാട്ടമെന്ന് യുവേഫ പ്രഖ്യാപിച്ചു. 2024-ലെ ഫൈനലിന് വെംബ്ലിയാണ് വേദി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ ഈസ്റ്റാംബുളില്‍ നിന്ന് വേദി ലിസ്ബണിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന പിഎസ്ജി-ബയണ്‍ മ്യൂണിക്ക് ഫൈനലും 2021-ലെ ചെല്‍സി-മാഞ്ചസ്റ്റര്‍ സിറ്റി ഫൈനല്‍ പോരാട്ടവും ഈസ്റ്റാംബുളിന് നഷ്ടമായി.
2023-ല്‍ ഫൈനല്‍ വേദിയായി ആദ്യം നിശ്ചയിച്ചിരുന്നത് മ്യൂണിക്കായിരുന്നു. ഈസ്റ്റാംബുളിന് വേദി അനുവദിച്ച സാഹചര്യത്തില്‍ 2025-ലെ ഫൈനലിന് മ്യൂണിക്ക് വേദിയാകും. 2022-ല്‍ നടക്കുന്ന ഫൈനലിന് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് വേദിയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here