Advertisement

കോച്ച് എന്റ്‌റിക്വയുമായി തര്‍ക്കം; പിഎസ്ജി-ആഴ്‌സനല്‍ മാച്ചില്‍ നിന്ന് ഡെംബെലെ പുറത്ത്

October 1, 2024
Google News 3 minutes Read
Ousmane Dembele and Luis Enrique

പാരീസ് സെന്റ് ജര്‍മ്മന്‍ മിന്നുംതാരം ഔസ്മാന്‍ ഡെംബെലെയെ ടീമില്‍ നിന്ന് പുറത്താക്കി കോച്ച് ലൂയീസ് എന്റ്‌റിക്വ. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും പിന്നീട് ചാമ്പ്യന്‍സ് ലീഗില്‍ ആഴ്‌സനലിനെതിരെ നടക്കുന്ന മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കിയതായുമുള്ള വിവരങ്ങള്‍ ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഇന്ത്യന്‍ സമയം 12.30ന് ആണ് പിഎസ്ജി-ആര്‍സനല്‍ മത്സരം. മികച്ച ഫോമിലുള്ള താരത്തിന് ടീമിലിടം ലഭിക്കാതെ വന്നതോടെ പിഎസ്ജിക്കെതിരായ മത്സരത്തില്‍ ആര്‍സനലിന് മുന്‍തൂക്കം ലഭിക്കുമെന്നാണ് കായിക നിരീക്ഷരുടെ അഭിപ്രായങ്ങള്‍. ഈ സീസണില്‍ പിഎസ്ജിക്ക് വേണ്ടി ആറ് മത്സരങ്ങളില്‍ നാല് ഗോളുകള്‍ ഔസ്മാന്‍ ഡെംബെലെ നേടി. ഈ മാസം ആദ്യം ജിറോണയ്ക്കെതിരെ ചാമ്പ്യന്‍സ് ലീഗ് ആദ്യമത്സരത്തില്‍ കളിച്ചിരുന്നു. കിലിയന്‍ എംബാപ്പെ ശേഷം ക്ലബ്ബിന്റെ വിലയേറിയ താരങ്ങളിലൊരാളായിരുന്നു 27-കാരനായ ഫ്രഞ്ച് ദേശീയ താരം.

വെള്ളിയാഴ്ച രാത്രി റെന്നസിനെതിരെ 3-1-ന് വിജയിച്ച മത്സരത്തില്‍ ആദ്യ ഗോളിലേക്ക് വഴി തുറന്നത് ഡെംബെലെയുടെ പാസ് ആയിരുന്നു. എന്നാല്‍ ഈ മത്സരത്തിന് ശേഷം താരം മാനേജര്‍ ലൂയിസ് എന്റിക്വെയുമായി അഭിപ്രായവ്യത്യാസമുണ്ടായതായി ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മത്സരം അവസാനിക്കാന്‍ എട്ട് മിനിറ്റ് മാത്രം ശേഷിക്കെ ഡെംബെലെയെ പിന്‍വലിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്.

Read Also: സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും

”ആരെങ്കിലും ടീമിന്റെ പ്രതീക്ഷകള്‍ പാലിക്കുകയോ മാനിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ കളിക്കാന്‍ തയ്യാറല്ല എന്നാണ്. ആര്‍സനലുമായുള്ള മത്സരം വളരെ പ്രധാനപ്പെട്ടതാണ്. എല്ലാ കളിക്കാരും അതിനായി തയ്യാറാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ എനിക്ക് അവനെ (ഡെംബെലെയെ) പുറത്താക്കേണ്ടി വന്നു. എന്റെ ടീമിന് ഏറ്റവും മികച്ചത് ഞാന്‍ ആഗ്രഹിക്കുന്നു. അതാണ് എന്റെ ജോലി.” തിങ്കളാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ലൂയിസ് എന്റിക് പറഞ്ഞു. അതേ സമയം തന്റെ തീരുമാനം മാറ്റാന്‍ കഴിയാത്തതല്ലായെന്നും ഈ സമയം ഉറച്ച തീരുമാനങ്ങള്‍ വേണ്ടി വന്നുവെന്നും ലൂയീസ് എന്റ്‌റിക്വ പ്രതികരിച്ചിരുന്നു. ഏതായാലും ചെറിയ കാര്യത്തെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ഔസ്മാന്‍ ഡെംബെലെയുടെ ക്ലബ് മാറ്റത്തിലേക്ക് വഴി വെക്കുമോ എന്നാണ് സോക്കര്‍ ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ പിഎസ്ജിയുമായുള്ള കരാര്‍ പാലിച്ചതിന് ശേഷമെ താരത്തിന് ക്ലബ്ബ് വിടാന്‍ കഴിയൂ.

Story Highlights : Argument with coach Luis Enrique; Ousmane Dembele out of PSG-Arsenal match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here