Advertisement

ഒളിമ്പിക് വില്ലേജില്‍ ഒരാള്‍ക്ക് കൊവിഡ്

July 17, 2021
Google News 1 minute Read
olympic village

ടോക്യോ ഒളിമ്പിക്‌ വില്ലേജില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒഫീഷ്യലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതനെ വില്ലേജില്‍ നിന്ന് മാറ്റി. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതാദ്യമായാണ് ഒളിമ്പിക് വില്ലേജില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.

അതേസമയം ഒളിമ്പിക്‌സിന് ഇനി ആറ് നാളുകളാണുള്ളത്. ജപ്പാനിലെ പകുതിയിലേറെ പേര്‍ റഫറണ്ടം അനുസരിച്ച് ഒളിമ്പിക്‌സ് നടത്തിപ്പിന് എതിരാണ്. പക്ഷേ ജപ്പാനീസ് പ്രധാനമന്ത്രിയും ഒളിമ്പിക്‌സ് സംഘാടക സമിതി ചെയര്‍മാനും ശക്തമായ നിലപാടെടുത്താണ് ഒളിമ്പിക്‌സ് നടത്തുന്നത്. 42 വേദികളില്‍ 3 വേദികളില്‍ മാത്രമാണ് കാണികള്‍ക്ക് പ്രവേശനം.

Story Highlights: olympic village, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here