Advertisement

എട്ട് മാസങ്ങൾക്ക് ശേഷം ഈഫൽ ടവർ തുറന്നു

July 17, 2021
0 minutes Read

കൊവിഡ്‌ പശ്ചാത്തലത്തിൽ കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ടിരുന്ന ഈഫൽ ടവർ സന്ദർശകർക്കായി തുറന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈഫൽ ടവർ ഇത്രയധിക കാലം അടച്ചിടുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടവർ തുറക്കുന്നത് കാണാൻ നിരവധി പേരാണ് വെള്ളിയാഴ്ച ടവറിന് മുന്നിലെ ക്യൂവിൽ കാത്ത് നിന്നത്.

ടവറിന് ചുവട്ടിലുള്ള കൌണ്ട്ഡൌണ്‍ ക്ലോക്കില്‍ സീറോ തെളിഞ്ഞപ്പോള്‍ സന്ദർശകർ ആഹ്ലാദാരവം മുഴക്കി. ബാൻഡ് മേളം മുഴക്കി ആരവങ്ങളോടെ സന്ദർശകർ ലോകാത്ഭുതം കാണാൻ സാമൂഹിക അകലം പാലിച്ച് ടവറിലേക്ക് കടന്നു.

ടവർ സന്ദർശിക്കുന്നവർക്ക് ജൂലൈ 21 മുതൽ ഹെൽത്ത് പാസ് നിര്ബന്ധമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top