പേരയ്‌ക്ക കൊണ്ടൊരു കിടിലൻ ചമ്മന്തി

എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ചമ്മന്തി. പല തരത്തിലുള്ള ചമ്മന്തികൾ ഇന്നുണ്ട്. രുചിയിലും ചെറുവയിലും വ്യത്യസ്തമായ ഒരു ചമ്മന്തി പരിചയപ്പെട്ടാലോ. ആരോഗ്യപ്രദവും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്നതുമായ ഒരു വിഭവമാണ് പേരയ്ക്ക ചമ്മന്തി. പേരയ്ക്ക ചമ്മന്തി എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
- പഴുത്ത പേരയ്ക്ക / പച്ച പേരയ്ക്ക – 2 എണ്ണം
- എണ്ണ – 2 സ്പൂൺ
- ഉഴുന്ന് – 1 സ്പൂൺ
- ചുവന്ന മുളക് – 4 എണ്ണം
- കറിവേപ്പില – 1 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി – ഒരു കഷ്‌ണം
- കടുക് – 1 സ്പൂൺ
- മുളക്‌പ്പൊടി – അര സ്പൂൺ
തയാറാക്കുന്ന വിധം
പഴുത്തതും പച്ചയുമായ പേരയ്ക്ക ഉപയോഗിച്ച് ഈ ചമ്മന്തി തയാറാക്കാൻ കഴിയും. ആദ്യ പേരയ്ക്ക നന്നയി കഴുകി വൃത്തിയാക്കി ചെറുതായി കട്ട് ചെയ്യുക. ഒരു പാനെടുത്ത് അതിലേക്ക് എണ്ണ ഒഴിക്കുക. ശേഷം ഉഴുന്ന്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. വഴറ്റിയ ശേഷം അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന പേരയ്ക്ക ചേർത്ത് കൊടുക്കുക. നന്നായി വഴറ്റിയ ശേഷം തീ അണച്ച് തണുക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് അൽപ്പം ഉപ്പ് ചേർത്ത് നന്നായി അരച്ചെടുക്കുക. മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക. കടുക് എല്ലാം പൊട്ടിയ ശേഷം അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് ഇതിലേക്ക് ഇടുക. ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക. ദോശയുടെയും. ഇഡ്‌ലിയുടെയും ചോറിൻറെയുമൊക്കെ കൂടെ കഴിക്കാൻ പറ്റിയ ഒരു ചമ്മന്തിയാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here