കഫ്‌സിറപ്പില്‍ മുക്കിപ്പൊരിച്ച വൈറല്‍ ചിക്കന്‍; ടിക്‌ടോക് റെസിപ്പികളെ വിശ്വസിക്കരുതെന്ന് അമേരിക്കന്‍ എഫ്ഡിഎ

സ്‌ളീപ്പി ചിക്കന്‍ എന്ന ഓമനപ്പേരില്‍ ടിക്ടോക് ഉള്‍പ്പെടെയുള്ള വിഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കൊണ്ടിരിക്കുന്ന ഭക്ഷണ വിഭവത്തിനെതിരെ മുന്നറിയിപ്പുമായി യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. പനിക്കും ചുമയ്ക്കും മരുന്നായി ഉപയോഗിക്കുന്ന സിറപ്പ് ഒഴിച്ചുകൊണ്ട് ചിക്കന്‍ പാചകം ചെയ്യുന്ന രീതി തികച്ചും അപകടകരമാണെന്ന് എഫ്ഡിഎ അറിയിച്ചു. നൈക്വില്‍ സിറപ്പ് ഒഴിച്ച് ചിക്കന്‍ വേവിക്കുന്ന റെസിപ്പിയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. (FDA Calls Sleepy Chicken TikTok Challenge Very Unsafe)
മരുന്നുകള്‍ തിളപ്പിക്കുന്നത് അവയെ കൂടുതല്‍ വീര്യമുള്ളതാക്കാനും മരുന്നിലെ രാസവസ്തുക്കളുടെ പ്രവര്‍ത്തന രീതി മാറാനും കാരണമാകുന്നുവെന്ന് എഫ്ഡിഎ വിശദീകരിച്ചു. കഫ്‌സിറപ്പിലിട്ട് പാകം ചെയ്ത ചിക്കന്‍ ഭക്ഷിച്ചില്ലെങ്കില്‍പ്പോലും ഇത് ചൂടാകുമ്പോഴുള്ള വായു ശ്വസിക്കുന്നത് പോലും അമിതമായി ചില രാസവസ്തുക്കള്‍ നേരിട്ട് ശ്വാസകോശത്തിലെത്താന്‍ കാരണമാകുന്നുവെന്നും എഫ്ഡിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Read Also: 600 കിലോ സ്ഫോടക വസ്തു ഉപയോഗിച്ച് പാലം സ്ഫോടനത്തിലൂടെ തകര്‍ത്തു
പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങാനാകുന്ന ഇത്തരം സിറപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രോത്സാഹിപ്പിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും എഫ്ഡിഎ പറയുന്നു. കഫ്‌സിറപ്പൊഴിച്ച് ചിക്കനുണ്ടാക്കി നല്‍കിയാല്‍ നിങ്ങളുടെ പ്രണയിനി നിങ്ങളെ ഉപേക്ഷിച്ചു പോകില്ലെന്ന ഒരു ട്വീറ്റിനെത്തുടര്‍ന്നാണ് ഈ റെസിപ്പി ടിക്ടോക്കില്‍ വൈറലായത്. ഈ റെസിപ്പി ഒരു കാരണവശാലും വീട്ടില്‍ പരീക്ഷിക്കരുതെന്ന് എഫ്ഡിഎ മുന്നറിയിപ്പ് നല്‍കി.
Story Highlights: FDA Calls Sleepy Chicken TikTok Challenge Very Unsafe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here