600 കിലോ സ്ഫോടക വസ്തു ഉപയോഗിച്ച് പാലം സ്ഫോടനത്തിലൂടെ തകര്‍ത്തു

നിയന്ത്രിത സ്ഫോടനത്തിലൂടെ പുണൈയിലെ ചാന്ദ്നി ചൗക്കില്‍ പാലം തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെയാണ് പാലം തകർത്തത്. 1990 കളുടെ അവസാനം മുംബൈ – ബെംഗളുരു ഹൈവേയില്‍ നിര്‍മിച്ച പാലമാണിത് . ചാന്ദ്നി ചൗക്കിലെ തിരക്ക് കുറയ്ക്കാന്‍ പുതിയ മേല്‍പ്പാലങ്ങള്‍ നിർമിക്കാൻ വേണ്ടിയാണ് നിലവിലെ ഈ പാലം തകർത്തത്. 600 കിലോ സ്ഫോടക വസ്തുവാണ് ഇതിനായി ഉപയോഗിച്ചത്. പാലം തകര്‍ക്കുന്നതിന്‍റെ ഭാഗമായി വാഹനഗതാഗതം നിയന്ത്രണം പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നു. കൂടാതെ പ്രദേശത്ത് 144 ലും പ്രഖ്യാപിച്ചിരുന്നു.
#WATCH | Maharashtra: Pune's Chandni Chowk bridge demolished. pic.twitter.com/ZgV3U6TnDA
— ANI (@ANI) October 1, 2022
പാലത്തിന്റെ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ പ്രദേശത്ത് നിന്ന് ഉടൻ തന്നെ നീക്കം ചെയ്യും. എന്നാല്‍ പാലത്തിന്‍റെ ഒരു ഭാഗം ഇപ്പോഴും തകര്‍ന്നുവീഴാതെ നില്‍ക്കുന്നുണ്ട്. കോണ്‍ക്രീറ്റ് മാറ്റിയെന്നും അതിന്‍റെ സ്റ്റീല്‍ ബാറുകള്‍ മാത്രമാണ് മാറ്റാനുള്ളതെന്നും എഡിഫിസ് കമ്പനിയിലെ ഒരു എന്‍ജിനീയര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റീല്‍ ബാറുകള്‍ മാറ്റിയാല്‍ ബാക്കിയുള്ളവയും താഴെ വീഴുമെന്നും പാലത്തിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ച സ്റ്റീലിന്‍റെ ഗുണനിലവാരം തങ്ങള്‍ ഉദ്ദേശിച്ചതിലും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഡിഫിസ് എന്‍ജിനീയറിങ് കമ്പനിയാണ് പാലം സ്ഫോടനത്തിലൂടെ തകര്‍ത്തതത്. നോയിഡയിലെ ഇരട്ട കെട്ടിടങ്ങള്‍ തകര്‍ത്തതും ഇതേ കമ്പനിയായിരുന്നു. ഓഗസ്റ്റിലായിരുന്നു ഇരട്ട ടവറുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്. നിയമം ലംഘിച്ചതിന് രാജ്യത്ത് തകര്‍ക്കപ്പെട്ടതില്‍ ഏറ്റവും വലിയ കെട്ടിട സമുച്ചയമാണിത്. ഒമ്പതുസെക്കന്‍ഡുകള്‍ക്കുള്ളിലാണ് നോയിഡയിലെ 32 നിലയും 29 നിലയുമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here