ജയം തുടരാൻ കൊച്ചി; ആദ്യ ജയത്തിനായി ആലപ്പി

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ജയം തുടരാൻ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ഇന്ന് കളത്തിൽ. ഉച്ചയ്ക്ക് 2:30ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആലപ്പി റിപ്പിൽസാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ അദാനി ട്രിവാൻഡ്രം റോയൽസിനെ മുട്ടുകുത്തിച്ചുകൊണ്ടാണ് കൊച്ചി തങ്ങളുടെ രണ്ടാം മത്സരത്തിന് തയ്യാറെടുക്കുന്നത്. സാംസൺ ബ്രദേഴ്‌സിന്റെ മികച്ച മത്സരം കാണാനെത്തിയവർക്ക് സഞ്ജു ബാറ്റിങ്ങിന് ഇറങ്ങാതിരുന്നത് ചെറിയ നിരാശ നൽകി. മികച്ച സ്കോർ ലക്ഷ്യമിട്ടിറങ്ങിയ ട്രിവാൻഡ്രത്തിനെ 97 റൺസിൽ പിടിച്ചുകെട്ടാനായത് കൊച്ചിക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. (KCL Kochi Blue Tigers vs Alleppey Ripples)
എന്നാൽ, തൃശൂരിനോട് പരാജയപ്പെട്ടാണ് ആലപ്പി വരുന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആലപ്പിക്ക് നേടാനായത് 151 റൺസ് ആയിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ അസറുദീനും, 30 റൺസ് നേടിയ ശ്രീരൂപ് എം.പിയ്ക്ക് മാത്രമാണ് ആലപ്പിക്കായി അന്ന് തിളങ്ങാനായത്. പോയിന്റ് പട്ടികയിൽ കൊച്ചി ഒന്നാം സ്ഥാനത്തും, ആലപ്പി റിപ്പിൾസ് അവസാന സ്ഥാനത്തുമാണ്.
Read Also: ‘രാഹുലിന് പറയാനുള്ളത് കൂടി കേൾക്കും; പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കും’, വി ഡി സതീശൻ
സാംസൺ ബ്രദേഴ്‌സിന്റെ കൊച്ചി ആദ്യ മത്സരത്തിലെ അതേ ഫോം നിലനിർത്തി വിജയവഴിയിൽ തുടരുമോ അതോ ആലപ്പി തിരിച്ചുവരുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. കൂടാതെ, കൊച്ചിയുടെ വൈസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ഒരു വെടിക്കെട്ട് ബാറ്റിങ്ങും ആരാധകർ പ്രതീക്ഷിക്കുന്നു. ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ സാലി സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആവേശമായി മാറിയിരുന്നു.
Story Highlights : KCL Kochi Blue Tigers vs Alleppey Ripples
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here