Advertisement

കൊവിഡ് വ്യാപനം; ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി പിന്‍വലിച്ചു

July 17, 2021
0 minutes Read

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്രക്ക് നല്‍കിയ അനുമതി പിന്‍വലിച്ചു.കന്‍വാര്‍ യാത്രയെക്കുറിച്ച്‌ അവസാന തീരുമാനമെടുക്കാന്‍ സുപ്രിംകോടതി യുപി സര്‍ക്കാരിന് തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു.

നേരത്തെ യുപി ഒഴിച്ചുള്ള കന്‍വര്‍ യാത്രയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശിവ ഭക്തര്‍ നടന്നും മറ്റ് വഴിയിലൂടെയും ഹരിദ്വറിലെത്തി തങ്ങളുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലേക്ക് ഗംഗയില്‍ നിന്ന് ജലം ശേഖരിച്ചുപോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര.

ജൂലൈ 25നാണ് യാത്ര നടക്കുന്നത്.കന്‍വാര്‍ യാത്രക്കെതിരേ നിലപാടെടുത്ത സംസ്ഥാനങ്ങള്‍ക്കെതിരേ ബിജെപി നേതൃത്വം രംഗത്തുവന്നിരുന്നു. ബിജെപി ഹിന്ദു കാര്‍ഡ് കളിക്കുകയാണെന്ന് മറ്റ് പാര്‍ട്ടികളും വിമര്‍ശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top