കോട്ടൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവം; കഞ്ചാവ് മാഫിയ സംഘത്തലവനടക്കം 9 പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം കോട്ടൂരില്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ ഒന്‍പത് പ്രതികള്‍ കൂടി പിടിയിലായി. ഇതോടെ അറസ്റ്റിലായവരുടെ ആകെ എണ്ണം പത്തായി. ലഹരി മാഫിയ സംഘത്തിലെ പ്രധാനി അടക്കമാണ് പിടിയിലായത്.
അറസ്റ്റിലായ പ്രതി അമനുമായി പൊലീസ് കുളത്തുമ്മലിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കോട്ടൂരില്‍ പൊലീസിനുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന നെയ്യാര്‍ഡാം പൊലീസ് ജീപ്പിന് നേരെ അക്രമി സംഘം പെട്രോള്‍ ബോംബെറിയുകയായിരുന്നു. എന്നാല്‍ ബോംബ് പൊട്ടാത്തതിനെത്തുടര്‍ന്ന് കല്ലെറിഞ്ഞു. കല്ലേറില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. സ്ഥലത്തെത്തിയ കാട്ടാക്കട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. പൊലീസിന്റെ ജീപ്പ് തകര്‍ക്കുകയും ചെയ്തു. കൂടുതല്‍ പൊലീസുകാര്‍ എത്തിയതോടെ അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.
Story Highlights: police attack, kottoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here