സഞ്ചാരികൾക്കായി വാതിൽ തുറന്ന് ഊട്ടി

അന്നും ഇന്നും സാധാരണക്കാരുടെ സ്വിറ്റസർലാൻഡാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സഞ്ചാരികളുടെ പ്രിയയിടമായ ഊട്ടിയിലേക്ക് ഇപ്പോൾ പ്രവേശനം അനുവദിച്ചിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതോടെയാണ് വിനോദയാത്രക്കാർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എന്നാൽ, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കിൽ യാത്രക്കാർ നിർബന്ധമായും ഇ-പാസും, ആർ.ടി.പി.സി.ആർ.നെഗറ്റീവ് സര്ടിഫിക്കറ്റും കയ്യിൽ കരുതണം.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ ഊട്ടിയിലേക്ക് എത്തുന്നത് കൊവിഡ് വ്യാപനത്തിനിടയാകുമെന്ന ആശങ്കയിലാണ് ഭരണകൂടം നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. കൂടാതെ നീലഗിരി സ്വദേശികൾ പുറത്ത് പോയി വരുമ്പോഴും നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നത് നിർബന്ധമാക്കിയിട്ടുണ്ട്. അതിർത്തിയിൽ പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here