01
Aug 2021
Sunday

എകദിനത്തിൽ സ്വപ്‌ന അരങ്ങേറ്റവുമായി ഇഷാന്‍ കിഷന്‍; അപൂര്‍വ്വ നേട്ടം സ്വന്തമാക്കി താരം

അരങ്ങേറ്റ ടി20യിലും ഏകദിനത്തിലും അര്‍ദ്ധശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ഇഷാന്‍ കിഷന്‍. ഇന്ന് 23 വയസ് പൂര്‍ത്തിയായ താരം മൂന്നാമനായി ക്രീസിലെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടി. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് കിഷന്‍. 33 പന്തിലാണ് താരം 50 റണ്‍സ് നേടിയത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ തന്നെ ക്രുനാല്‍ പാണ്ഡ്യയാണ് ഒന്നാമന്‍. കേവലം 42 പന്തുകള്‍ മാത്രം നേരിട്ട കിഷന്‍ രണ്ട് സിക്‌സും എട്ട് ബൗണ്ടറിയും കണ്ടെത്തി.

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top