Advertisement

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും

July 18, 2021
0 minutes Read

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും.കര്‍ശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രമേ ഷൂട്ടിങ് പുനഃരാരംഭിക്കൂ.സിനിമാസംഘടനകളുടെ യോഗത്തിലാണ് തീരുമാനം.പീരുമേട്ടില്‍ ചിത്രീകരണം ആരംഭിച്ച സിനിമയും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി.

മോഹന്‍ലാല്‍ ചിത്രമായ ബ്രോ ഡാഡിയുടെ അവസാന ഷെഡ്യൂള്‍ കേരളത്തിലേക്ക് മാറ്റും. നേരത്തെ നിശ്ചയിച്ചത് അനുസരിച്ചുള്ള തെലങ്കാനയിലെ തെലങ്കാനയിലെ ഷൂട്ടിങ് രണ്ടാഴ്ച നീണ്ടുനില്‍ക്കും. ഇതിനുശേഷമാകും ചിത്രം കേരളത്തില്‍ ചിത്രീകരിക്കുക.

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമായ ട്വല്‍ത് മാന്‍റെ ചിത്രീകരണം മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ഇടുക്കിയില്‍ നടക്കുമെന്നും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചു. കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് എ, ബി കാറ്റഗറിയിലുള്ള സ്ഥലങ്ങളിലാണ് സംസ്ഥാനസര്‍ക്കാ‍ര്‍ സിനിമാഷൂട്ടിങ് അനുവദിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement