30 മിനിട്ട് വീതമുള്ള രണ്ട് പകുതികൾ; പരിധിയില്ലാത്ത സബ്സ്റ്റ്യൂഷനുകൾ: ഫുട്ബോൾ പരിഷ്കരിക്കാനൊരുങ്ങി ഫിഫ

ഫുട്ബോൾ നിബന്ധനകൾ പരിഷ്കരിക്കാനൊരുങ്ങി ഫിഫ. ‘ഫ്യൂച്ചർ ഓഫ് ഫുട്ബോൾ കപ്പ്’ യൂത്ത് ടൂർണമെൻ്റിൽ നടപ്പിലാക്കി വരുന്ന വിവാദ പരിഷ്കാരങ്ങളാണ് ഫിഫ ഫുട്ബോളിലാകെ നടപ്പിലാക്കാനൊരുങ്ങുന്നത്. പിഎസ്‌വി, എസെഡ് അൽക്‌മാർ, ആർബി ലെപ്സിഗ്, ക്ലബ് ബ്രുഗ്ഗെ എന്നീ ക്ലബുകളുടെ അണ്ടർ 19 ടീമുകളാണ് ‘ഫ്യൂച്ചർ ഓഫ് ഫുട്ബോൾ കപ്പ്’ യൂത്ത് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്.
പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയുടെ നിർദ്ദേശ പ്രകാരം പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് ഫിഫ നിർദ്ദേശിക്കുന്നത്. 45 മിനിട്ടുകൾ വീതമുള്ള രണ്ട് പകുതികളായി 90 മിനിട്ടുകൾ നീളുന്ന മത്സരത്തിനു പകരം 30 മിനിട്ടുകളുള്ള രണ്ട് പകുതികളായി 60 മിനിട്ടാവും മത്സരം. ബാസ്കറ്റ് ബോൾ, ഫൂട്സാൽ മത്സരങ്ങളിൽ നിന്നാണ് ഈ ആശയം കടംകൊണ്ടിരിക്കുന്നത്. പന്ത് പിച്ചിനു പുറത്തേക്ക് പോയാൽ റഫറി വാച്ച് നിർത്തും. ത്രോ ഇനുകൾക്ക് പകരം കാല് കൊണ്ടുള്ള കിക്ക് ഇനുകളാവും ഉണ്ടാവുക. സാധാരണ ഗതിയിൽ മൂന്ന് സബ്സ്റ്റിറ്റ്യൂഷനാണ് മത്സരത്തിൽ അനുവദിക്കുക. കൊവിഡ് കാലത്ത് ഇത് അഞ്ചാക്കി ഉയർത്തി. എന്നാൽ, പുതിയ പരിഷ്കാരങ്ങളിൽ എത്ര സബ്സ്റ്റിറ്റ്യൂഷനുകൾ വേണമെങ്കിലും നടത്താം. റഗ്ബിയിലേതു പോലെ മഞ്ഞ കാർഡുകൾ തത്ക്ഷണം ശിക്ഷ നൽകുന്നതാണ്. മഞ്ഞ കാർഡ് കിട്ടുന്ന താരത്തിന് അഞ്ച് മിനിട്ട് പുറത്തിരിക്കേണ്ടിവരും.
Story Highlights: FIFA Are Considering Implementing Controversial New Rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here