Advertisement

ഇന്ത്യയുടെ ആദ്യ ബാച്ച് ജപ്പാനിലെത്തി; 88 അംഗ സംഘത്തിന്റെ വരവ് ഒളിമ്പിക് വില്ലേജിലെ കൊവിഡ്‌ ആശങ്കയ്ക്കിടയിൽ

July 18, 2021
Google News 1 minute Read

കൊവിഡ്‌ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതിനിടയിൽ ഇന്ത്യയുടെ 88 അംഗ ഒളിമ്പിക് സംഘത്തിന്റെ ആദ്യ ബാച്ച് ജപ്പാനിലെ ടോക്യോയിലെത്തി. കൊവിഡ്‌ പകർച്ചവ്യാധി കാരണം ഗെയിംസിനെ ചുറ്റിപ്പറ്റിയുള്ള ദുരിതത്തിനിടയിൽ, ജൂലൈ 23ന്‌ ആരംഭിക്കുന്ന കൊവിഡ് -19 ഹിറ്റ് ടോക്കിയോ ഗെയിംസിൽ പങ്കെടുക്കുന്നതിനായാണ് ഇന്ത്യൻ സംഘം എത്തിയിരിക്കുന്നത്. ടേബിൾ ടെന്നീസ്, ബാഡ്‌മിന്റൺ, ഹോക്കി, ജൂഡോ, ജിംനാസ്റ്റിക്, സ്വിമ്മിങ്, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ വിഭാഗംങ്ങളിലെ കായികതാരങ്ങളും ഉദ്യോഗസ്ഥരുമാണ് ജപ്പാനിലെത്തിയത്. 88 അംഗങ്ങളുള്ള സംഘത്തിൽ 54 അത്‌ലറ്റുകൾ ഉൾപ്പെടുന്നു, കൂടാതെ സപ്പോർട്ട് സ്റ്റാഫും ഐ‌.എ‌.എ. പ്രതിനിധികളും ഉള്‍പ്പെടുന്നു.

ഡൽഹിയിൽ നിന്ന് ചാർട്ടേഡ് എയർ ഇന്ത്യ വിമാനത്തിൽ ഞായർ രാവിലെയാണ് ആദ്യ ബാച്ച് എത്തിയത്.

പുരുഷ-വനിതാ ടീമുകൾ ഉൾപ്പെടുന്ന ഹോക്കി എല്ലാ വിഭാഗങ്ങളിലും ഏറ്റവും വലുതാണ്. വിദേശത്ത് പരീശലനത്തിലായിരുന്ന പല താരങ്ങളും നേരത്തെ ടോക്യോയിലെത്തിയിരുന്നു. യു.എസിലെ തന്റെ പരിശീലന കേന്ദ്രത്തിൽ നിന്നാണ് വെയിറ്റ് ലിഫ്റ്റർ മീരാബായി ചാനു ടോക്യോയിൽ എത്തിയത്. ഇറ്റലിയിലെയും ക്രൊയേഷ്യയിലെയും അതത് പരിശീലന കേന്ദ്രങ്ങളിൽ നിന്നും ബോക്സർമാരും ഷൂട്ടർമാരും എത്തിയിട്ടുണ്ട്.

1119 അത്‌ലറ്റുകൾ ഉൾപ്പെടെ 228 അംഗങ്ങളടങ്ങിയ ഇന്ത്യൻ സംഘമാണ് ടോക്കിയോ ഒളിംപിക്‌സിന്റെ ഭാഗമാകുന്നത്. ഇത് കടുത്ത ആരോഗ്യ പ്രോട്ടോക്കോളുകൾ പ്രകാരം നടക്കും.

മൂന്ന് പേർക്കാണ് ഇത് വരെ ഒളിംപിക്സ് വില്ലേജിൽ കൊവിഡ്‌ സ്ഥിരീകരിച്ചത്. ഒരു ഉദ്യോഗസ്ഥനും രണ്ട് കായിക താരങ്ങൾക്കുമാണ് കൊവിഡ്‌ ബാധ സ്ഥിരീകരിച്ചത്. ഇതിനാല്‍ കനത്ത ജാഗ്രതയിലാണ് ഒളിമ്പിക്സ് വില്ലേജ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here