Advertisement

ഇന്ത്യ ശ്രീലങ്ക ആദ്യ ഏകദിനം, ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാൻ തീരുമാനിച്ചു,സഞ്ജു ടീമിലില്ല

July 18, 2021
Google News 5 minutes Read

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ഇന്ത്യയുടെ ബെ‍ഞ്ച് സ്ട്രെംഗ്ത്തിന്റെ പരീക്ഷണമാണ് ഇതെങ്കിലും പ്രധാന താരങ്ങളില്ലാതെയാണ് ശ്രീലങ്കയും മത്സരത്തിനെത്തുന്നത്.

മൂന്ന് പ്രധാന താരങ്ങള്‍ക്ക് വിലക്കും ക്യാപ്റ്റന്‍ കുശല്‍ പെരേരയുടെ പരിക്കുമാണ് ടീമിന് തിരിച്ചടിയെങ്കിലും ഇന്ത്യയുടെ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നതിനിലാണ് ഇന്ത്യ രണ്ടാം നിരയെ പരീക്ഷിക്കുന്നത്.

തങ്ങളുടെ ഏകദിന അരങ്ങേറ്റം സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും നടത്തുകയാണ് ഇന്ന് ശ്രീലങ്കയില്‍. ശ്രീലങ്കന്‍ നിരയില്‍ ഭാനുക രാജപക്സ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

ശ്രീലങ്ക : Avishka Fernando, Minod Bhanuka(w), Bhanuka Rajapaksa, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Isuru Udana, Dushmantha Chameera, Lakshan Sandakan

ഇന്ത്യ : Shikhar Dhawan(c), Prithvi Shaw, Ishan Kishan(w), Manish Pandey, Suryakumar Yadav, Hardik Pandya, Krunal Pandya, Deepak Chahar, Bhuvneshwar Kumar, Yuzvendra Chahal, Kuldeep Yadav

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here