Advertisement

ഒക്ടോബർ ഒന്ന് മുതൽ കോളേജുകളിൽ ക്ലാസുകൾ തുടങ്ങണം: യു.ജി.സി.

July 18, 2021
1 minute Read

കോളേജുകളിലെ പുതിയ പ്രവേശനം സെപ്റ്റംബർ 30 ഓടെ പൂർത്തിയാക്കി ഒക്ടോബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കാൻ സർവകലാശാലകൾക്കും കോളേജുകൾക്കും യു.ജി.സി.യുടെ നിർദേശം.

സി.ബി.എസ്.ഇ.യുടെയും ഐ.സി.എസ്.ഇ.യുടെയും ഫലം വന്നതിന് ശേഷം മാത്രമേ പ്രവേശനം ആരംഭിക്കാവു. ജൂലായ് 31-ഓടെ എല്ലാ സംസ്ഥാന ബോര്‍ഡുകളും സി.ബി.എസ്.ഇയും ഫലം പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. ഏതെങ്കിലും സാഹചര്യത്തില്‍ 12-ാംക്ലാസ് ഫലം വൈകിയാല്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങുന്നത് ഒക്ടോബര്‍ 18-ലേക്ക് മാറ്റാമെന്നും യു.ജി.സി. നിര്‍ദ്ദേശിച്ചു.

കൊവിഡ്‌ സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായോ, ഓഫ്‌ലൈനായോ, രണ്ടും കൂടിയോ നടത്താം. ഒക്ടോബർ ഒന്ന് മുതൽ ജൂലൈ 31 വരെയാണ് ക്ലാസുകൾ. ഇടവേള, പരീക്ഷാ നടത്തിപ്പ് എന്നിവ സർവകലാശാലകൾ മുൻകൂട്ടി നിശ്ചയിക്കണം. ഏതെങ്കിലും കാരണവശാൽ പ്രവേശനം റദ്ദാക്കിയാലോ, ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരു സ്ഥാപനത്തിലേക്ക് മാറിയാലോ ഫീസ് മുഴുവനായും നൽകണം.

2020-21 വര്‍ഷത്തെ സെമസ്റ്റര്‍/ഫൈനല്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31-ന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും യു.ജി.സി. നിര്‍ദ്ദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top