ഫോണ്‍ ചോര്‍ത്തല്‍ വിവാദം; പ്രധാനമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധി എംപി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുമ്പോള്‍, ‘ടാപ്പിംഗ് ജീവി’ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിംഗ് സുര്‍ജേവാല സര്‍ക്കാരിനെ വിശേഷിപ്പിച്ചത്.
നരേന്ദ്രമോദി മന്ത്രിസഭയിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും സുപ്രിംകോടതി ജഡ്ജിമാരുടെയും ഫോണുകള്‍ ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തിയതായാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
We know what he’s been reading- everything on your phone!#Pegasus https://t.co/d6spyji5NA
— Rahul Gandhi (@RahulGandhi) July 19, 2021
Story Highlights: rahul gandhi, pegasus phone tapping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here