ഇന്ധന വില വർധനവിൽ വേറിട്ട പ്രതിഷേധം ; സൈക്കിൾ ചവിട്ടി പാർലമെന്ററിൽ എത്തി തൃണമൂൽ കോൺഗ്രസ് എംപിമാർ

രാജ്യത്ത് തുടർച്ചയായി വർധിച്ചു വരുന്ന ഇന്ധന വിലയിൽ കേന്ദ്രസർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി തൃണമൂൽ കോൺഗസ്. തൃണമൂൽ കോൺഗ്രസ് എംപി മാർ സൈക്കിളിൽ പാർലമെന്റിൽ എത്തിയാണ് പ്രധിഷേധം അറിയിച്ചത്. പാർലമെന്റ് വർഷകാല സമ്മേളനത്തിനെത്തിയ എംപിമാരാണ് വേറിട്ട പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ഇന്ധന വില വർധനവിനും അവശ്യസാധനങ്ങളുടെ വില വർധനവിനുമെതിരെയാണ് പ്രതിഷേധം.
രാജ്യത്ത് തുടർച്ചയായി സംഭവിക്കുന്ന ഇന്ധന വില വർധനവിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സാധാരണക്കാരുടെ ജീവിത ബജറ്റ് താളംതെറ്റിച്ചുകൊണ്ടാണ് ഇന്ധന വിലയുടെ കുതിപ്പ്.
Read Also: ഇന്ധന വില നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിന്; സംസ്ഥാനങ്ങൾക്കല്ല: ശശി തരൂർ
അതേസമയം, ഇന്ധന വില വർധന , പാചക വില വർധന , കാർഷിക നിയമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ തൃണമൂൽ കോൺഗ്രസ് എംപിമാർ നോട്ടിസ് നൽകിയിട്ടുണ്ട്.
Story Highlights: Fuel Price Hike Trinamool Congress MPs Cycle To Parliament
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here