പാലാരിവട്ടം പാലം അഴിമതിക്കേസ്; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി വി കെ ഇബ്രാഹിം കുഞ്ഞ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിജിലന്‍സ് ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും. എറണാകുളം ജില്ല വിട്ടു പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വി കെ ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്.
കേസിലെ അന്വേഷണവും ചോദ്യംചെയ്യലും പൂര്‍ത്തിയായെന്നും നിലവില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി വിജിലന്‍സ് കാക്കുകയാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2020 നവംബറിലാണ് കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയില്‍ കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ഇബ്രാഹിം കുഞ്ഞിന് ജാമ്യവും അനുവദിച്ചിരുന്നു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here